വിസ്കോൺസിൻ, മാഡിസൺ : വിസ്‌കോൺസിനിലെ ക്രിസ്ത്യൻ സ്‌കൂളിലുണ്ടായ വെടിവയ്പിൽ മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേറ്റതായി പോലീസ് മേധാവി അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ വെടിയേറ്റയാളും ഉണ്ടെന്ന് സംശയിക്കുന്നതായി മാഡിസൺ പോലീസ് മേധാവി ഷോൺ ബാൺസ് പറഞ്ഞു.
സംസ്ഥാന തലസ്ഥാനമായ മാഡിസണിലെ അബൻഡൻ്റ് ലൈഫ് ക്രിസ്ത്യൻ സ്‌കൂളിലാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് അറിയിച്ചു. തുടർന്ന് അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന സ്ഥലമായതിനാൽ നിലവിൽ ആ പ്രദേശങ്ങൾ ഒഴിവാക്കാൻ ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയോടെ സ്‌കൂളിന് ചുറ്റുമുള്ള റോഡുകൾ പോലീസ് നിരോധിച്ചിരുന്നു. പ്രാദേശിക നിയമപാലകരെ സഹായിക്കാൻ ഫെഡറൽ ബ്യൂറോയുടെ സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ഏജൻ്റുമാരും സംഭവസ്ഥലത്ത് ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.