പി പി ചെറിയാൻ
ഹൂസ്റ്റൺ - ഭാര്യയുടെ വെടിയേറ്റ് ഒരു സ്ത്രീ മരിച്ചതായി ഈസ്റ്റ് ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റ് വ്യാഴാഴ്ച ഈസ്റ്റ് അറിയിച്ചു. ഇന്ന് (വ്യാഴാഴ്ച) ഉച്ചയോടെയായിരുന്നു സംഭവം
37 കാരിയായ പോർട്ടിയ ഫിലിപ്‌സ് എന്ന പ്രതി ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പോലീസ് എത്തിയപ്പോൾ , മുഖത്തും കൈകളിലും രക്തവുമായി വാതിൽക്കൽ വച്ച് ഫിലിപ്‌സിനെ കണ്ടുമുട്ടിയതായി പറഞ്ഞു. സംശയം തോന്നിയ ഉദ്യോഗസ്ഥർ ഒരു കിടപ്പുമുറിയിലേക്ക് പ്രവേശിച്ചപ്പോൾ , അവിടെ 38 കാരിയായ ഇരയെ കണ്ടെത്തി, അവരുടെ ഐഡന്റിറ്റി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വെടിയേറ്റ സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ചുകൊണ്ട് വീട്ടിൽ ആരോടോ ഫോണിൽ സംസാരിക്കുന്നതിനിടെയാണ് എമർജൻസി ജീവനക്കാർ താമസസ്ഥലത്തെത്തിയത്. ഇതിനിടെ മരണം സംഭവിച്ചിരുന്നു
കിടപ്പുമുറിയിൽ നിന്ന് തോക്ക് കണ്ടെടുത്തതായും ഫിലിപ്പിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു. ദമ്പതികൾ തർക്കത്തിലേർപ്പെടുകയും ഇരയ്ക്ക് നേരെ തോക്ക് ചൂണ്ടുകയുമായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസുമായി കൂടിയാലോചിച്ച ശേഷം ഫിലിപ്പിനെതിരെ കുറ്റം ചുമത്തി അവരെ ഹാരിസ് കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയി.