അഡൽട്ട് ഒൺലി പ്ലാറ്റ്‌ഫോമായ 'യെസ്മാ' ഉൾപ്പടെയുള്ള 18 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ചു. അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതിന് 19 വെബ്സൈറ്റുകളും പത്തോളം ആപ്ലിക്കേഷനുകളും 57 സമൂഹ മാധ്യമ അക്കൗണ്ടുകളും നടപടി നേരിട്ടു. ഒരു കോടിയിലധികം ഡൗൺലോഡുകൾ നേടിയ ആപ്പുകളും നിരോധിച്ചവയിൽപ്പെടുന്നു.
ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000ത്തിലെ വ്യവസ്ഥകൾ പ്രകാരം ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് നടപടി സ്വീകരിച്ചിരിച്ചത്. അശ്ലീല പ്രചരിപ്പിക്കുന്നതിനെതിരെയാണ് നടപടിയെന്നു അധികൃതർ വിശദീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.